Any Reading Problems?

The posts in this blog are in Malayalam language. To read them, please install any Malayalam Unicode Font and set your browser as instructed here.
---------------------------------------------------------------------------------------------------------------------------

May 4, 2010

കഥപ്പെട്ടി തുടരുകയാണ്...

ചെറിയ ഒരു ആലോചനയില്‍ നിന്നാണ് 'കഥപ്പെട്ടി'യുടെ അപ്രതീക്ഷിതമായ തുടക്കം. പക്ഷേ, കാലമേറെ കഴിഞ്ഞും പെട്ടിയില്‍ പുതിയ കഥകളൊന്നും വന്നുവീണില്ല. തിരക്ക്‌, സമയക്കുറവ്‌ തുടങ്ങിയ സ്ഥിരം ന്യായങ്ങള്‍ തന്നെയാണ് പലപ്പോഴും പെട്ടിയെക്കുറിച്ച് തിരക്കിയ സുഹൃത്തുക്കളോട് പറഞ്ഞതും.

പൊള്ളുന്ന വേനലില്‍ മഴ അപ്രതീക്ഷിതമായി വിരുന്നുവന്നപ്പോള്‍ ഞാന്‍ ആയുര്‍വേദ ചികിത്സക്കായി പൂപ്പത്തിയിലെത്തി. അഷ്ടമിച്ചിറയെപ്പോലെ മാളയുടെ ഒരു അയല്‍ക്കാരനാണ് പൂപ്പത്തി. അഷ്ടമിച്ചിറ ഇന്ന്‍ ഏറെ മാറിയിരിക്കുന്നു. വിദേശങ്ങളില്‍പ്പോയി പുതുപണക്കാരായ നാട്ടുകാര്‍ പണിതുയര്‍ത്തിയ മാളികകള്‍ , മുറുക്കാന്‍ കടമുതല്‍ ഹൈപ്പര്‍ മാര്‍ക്കറ്റ്‌ വരെയുള്ള വില്പ്പനശ്ശാലകള്‍ , സന്ധ്യമുതല്‍ രാത്രിയേറുംവരെ ജനം ഇരമ്പിയാടുന്ന തെക്ക്‌ ഭാഗത്തെ ബാറും പരിസരവും... ചുരുക്കത്തില്‍ ഒരു 'കാല്‍ ' പട്ടണമേന്കിലുമാണിന്ന്‍ അഷ്ടമിച്ചിറ. പൂപ്പത്തി പഴയ അഷ്ടമിച്ചിറ പോലെയുണ്ട്!

നിറയെ തെങ്ങുകളും, കവുങ്ങുകളും, വാഴകളുമുള്ള ഒരു തൊടിയിലാണ് DVM എന്ന ഈ ആശുപത്രി. 'ഇരുന്ന്‍' പണിതും, 'ഇരുന്ന്‍' ചിത്രങ്ങള്‍ കണ്ടും, 'ഇരുന്ന്‍' വായിച്ചും ഞാന്‍ 'പണി' കൊടുത്ത നടുവിന്‍റെ സുഖത്തിന് വേണ്ടിയാണ് ഇവിടെയെത്തിയത്. അടുത്ത്‌ എവിടെയോ ഒരു അമ്പലത്തില്‍ നിന്നുള്ള പാട്ടുകളല്ലാതെ മറ്റൊന്നും ശ്രദ്ധയെ മുറിക്കുന്നില്ല. നമ്മള്‍പോലുമറിയാതെ ലളിതമായ ഭക്ഷണം കൃത്യസമയങ്ങളില്‍ മേശപ്പുറത്തെത്തും. വെയിലിന് തിളക്കമേറുമ്പോഴേക്കും എന്‍റെ ചികിത്സ തീരും. അവധി ദിവസങ്ങളിലല്ലാതെ സുഹൃത്തുക്കളുടെ സാന്നിധ്യത്തിനും സാദ്ധ്യത കുറവാണ്. കൂട്ടിന്, കയ്യില്‍ കരുതിയ പുസ്തകങ്ങളും എഴുത്ത്‌ പരീക്ഷണത്തിനുള്ള കടലാസുകളും മാത്രം.

രാവിലെ കുഴമ്പിന്‍റെയും എണ്ണയുടേയും തിരകള്‍ ശരീരത്തില്‍ തിമിര്‍ക്കവേയാണ് പഴയ ചില ഓര്‍മ്മകളിലുടക്കിയത്‌. അടച്ചുവെച്ച പെട്ടി ഞാന്‍ വീണ്ടും തുറക്കുകയാണ്. കഥപ്പെട്ടി തുടരുകയാണ്...

8 comments:

  1. കഥപ്പെട്ടി തുറക്കൂ....

    കാണട്ടെ!

    (ഞാനും ഒരു വൈദ്യരാ!)

    ReplyDelete
  2. കഥപെട്ടി തുറന്നോ? ഒരു കൊഴംബിന്റെ മണം

    ReplyDelete
  3. This comment has been removed by the author.

    ReplyDelete
  4. ഹായ് എന്താ നിറുത്തിയത്?
    കുഴംബിലോ അമ്പലത്തിലെ പാട്ടിലോ അല്ല, ഒന്നിനും ലൈസന്‍സ് ഇല്ലാതിരുന്ന കാലത്ത് വഴിയിലെ അടച്ചിട്ട ഒരു പീടികക്ക്യു മുന്‍പില്‍ ബൈക്ക് വെച്ചിട്ട് മേല്പറഞ്ഞ ബാറില്‍ രണ്ടു മൂന്നു തവണ വന്നു നില്പനടിച്ച ഓര്‍മ്മയിലാണ് ഞാന്‍ ഇപ്പോള്‍ ഉടക്കി നില്‍ക്കുന്നത്..
    കഥ തുടരട്ടെ, സത്യന്‍ അന്തിക്കാടും, ജയറാമും, ഷാജിയും ഉള്ളിടത്തോളം.,..

    ReplyDelete
  5. ജയന്‍ ഏവൂര്‍ , എല്ലാരും ഒന്ന്‍ എത്തിക്കോട്ടെ. എന്നിട്ട്‌ തുറക്കാം... :)

    ഒഴാക്കന്‍, എന്തൂട്ട് പേരാ മാഷേ ഇത്. ഇത്ര ചീത്തയാണോ കുഴാമ്പിന്‍റെ മണം :)

    dreamydoodle, :) നുമ്മ അപ്പം കഥ തുടരുകയാണ്, അല്ലേ?

    ReplyDelete
  6. കഥകൾക്കായി കാത്തിരിക്കുന്നു. :)

    ReplyDelete
  7. മനോരാജിന്റെ പരിചയപ്പെടുത്തലിലൂടെയയാണ് ഞാനിവിടെ എത്തിയത്‌.
    കഥപ്പെട്ടി തുറന്നോളു..
    ആശസകള്‍.

    ReplyDelete
  8. കരിയിലകല്‍ നിറഞ്ഞ വഴികളിലൂടെ തപ്പി തപ്പി നടക്കുമ്പൊഴാണു വഴിയില്‍ ഇങ്ങനൊരു പെട്ടിയുമായി നില്‍ക്കുന്ന ,മനസ്സലിയിക്കുന്ന ചിരിയുമായി നിങ്ങളെ കണ്ടത്.കുഴമ്പിന്റെ മണമുള്ള ആ പെട്ടിയൊന്നു തുറക്കു....
    തുറക്കുമ്പോള്‍ വിളിക്കണെ.....

    ReplyDelete